News in its shortest

ആനന്ദം പരമാനന്ദത്തിലെ അക്കരെ നിക്കണ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

പൊട്ടിച്ചിരിക്കാൻ കുറെയേറെ സമ്മാനിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദത്തിലെ അക്കരെ നിക്കണ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, പ്രണവം ശശി എന്നിവർ ചേർന്നാണ്. മനു മഞ്ജിത്തിൻ്റേതാണ് വരികൾ.

മനു മഞ്ജിത്തുമായുള്ള അഭിമുഖം വായിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ തന്റെ തൂലികയിൽ നിന്നും സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പൊട്ടിച്ചിരിക്കാൻ ഒത്തിരി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ പി ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് – സാജൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ – അർക്കൻ എസ് കർമ്മ, മേക്കപ്പ് – പട്ടണം റഷീദ്, ലിറിക്‌സ് – മനു മഞ്ജിത്, ഗായകർ – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പി ആർ ഒ – മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ – ടെൻപോയിന്റ്, ഡിസൈൻ – പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് – ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Comments are closed.