News in its shortest

ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബംഗളുരു ഓഫീസില്‍ റെയ്ഡ്, കേന്ദ്രത്തിന്റെ പ്രതികാരമെന്ന് ആരോപണം

അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന് പിന്നാലെ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫീസിലും കേന്ദ്ര സര്‍ക്കാരിന്റെ റെയ്ഡ്. രണ്ടാഴ്ചമുമ്പാണ് ഗ്രീന്‍പീസിന്റെ ബംഗളുരുവിലെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നത്. വ്യാഴാഴ്ച ആംനെസ്റ്റിയുടെ ബംഗളുരു ഓഫീസും റെയ്ഡ് ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പ് കേന്ദ്രം എന്‍ജിഒകള്‍ക്ക് എതിരെ ആരംഭിച്ച നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ റെയ്ഡുകള്‍. ആംനെസ്റ്റിക്ക് വിദേശ ഫണ്ട് ലഭിക്കുന്നത് കേന്ദ്രം തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആരോപണം ഈ നിരോധനത്തെ മറികടക്കുന്നതിന് സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നും 36 കോടി രൂപയുടെ വിദേശ സഹായം സ്വീകരിച്ചുമെന്നാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.