News in its shortest

ആമസോണില്‍ ഹെഡ് സെറ്റ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് രണ്ട് തടിക്കഷ്ണങ്ങള്‍

ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണില്‍ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് രണ്ട് തടിക്കഷ്ണം. സണ്ണി ആലപ്പുഴയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് പാക്കേജ് ലഭിച്ചത്.

4,500 രൂപ വിലയുള്ള ഹെഡ്‌ഫോണ്‍ ആണ് സണ്ണി ഓര്‍ഡര്‍ ചെയ്തിരുന്നത്. മ്യൂസിക് പ്രോഗ്രാമുകള്‍ക്കായി ഉപയോഗിക്കുന്ന ഹെഡ്‌ഫോണ്‍ ആണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്തിരുന്നത്.

ആമസോണുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ കമ്പനിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം അന്വേഷിക്കട്ടേയെന്ന മറുപടിയാണ് ലഭിച്ചത്. തന്റെ ദുരനുഭവം ഫേസ് ഓഫ് തിരുവല്ല എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ അദ്ദേഹം പോസ്റ്റ് ചെയ്തപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്.

ആമസോണില്‍ ഹെഡ് സെറ്റ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് രണ്ട് തടിക്കഷ്ണങ്ങള്‍

Comments are closed.