News in its shortest

ആളൊരുക്കത്തില്‍ പഴയ ഇന്ദ്രന്‍സിനെ കാണാന്‍ സാധിക്കില്ല: സംവിധായകന്‍ അഭിലാഷ്, അഭിമുഖം വായിക്കാം


ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രേക്ഷകരുടെ മനസ്സിലുള്ള പ്രതിച്ഛായയെ മാറ്റുന്ന സിനിമയാണ് ആളൊരുക്കം. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും ഗൗരവകരമായ വേഷങ്ങള്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാനാകുമെന്ന് ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് ലഭിച്ച മികച്ചനടനുള്ള അവാര്‍ഡ് വ്യക്തമാക്കുന്നുണ്ട്. ആളൊരുക്കത്തില്‍ ഇന്ദ്രന്‍സിന്റെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ വിസി അഭിലാഷിന് നൂറു നാവാണ്.

“ഇന്ദ്രന്‍സേട്ടന്‍ ഒരു പഴയ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് അഭിനയിക്കുന്നത്. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി അദ്ദേഹത്തെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. ഇന്ദ്രന്‍സേട്ടന്‍ തന്നെ ഈ വേഷം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം തിരക്ക് പിടിച്ച് ഓടുന്ന സമയമായിരുന്നു. പക്ഷെ കഥ കേട്ടപ്പോ തന്നെ സമ്മതം മൂളി. കുറച്ച് കഷ്ടപ്പാടുള്ള വേഷമാണ്. അങ്ങനൊരു പൊട്ടന്‍ഷ്യല്‍ ഇന്ദ്രന്‍സ് എന്ന നടനുണ്ടോയെന്ന് എന്നാരെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍ അവര്‍ ഉറപ്പായും ഈസിനിമ കാണണം. സംവിധായകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് അദ്ദേഹം. ആളൊരുക്കത്തില്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് പഴയ ഇന്ദ്രന്‍സിനെ കാണാന്‍ സാധിക്കില്ല. അസാധാരണമായ രീതിയില്‍ അദ്ദേഹം പെര്‍ഫോം ചെയ്തു”, അഭിലാഷ് പറയുന്നു.

അഭിലാഷുമായുള്ള അഭിമുഖം വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.