News in its shortest

നടന്‍ ജയന്‍ മരിച്ച അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ഇവിടെയുണ്ട്‌

ജേക്കബ് കെ ഫിലിപ്പ്

കൃത്യം 40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടൻ ജയൻ മരിക്കാനിടയായ അപകടത്തിലുൾപ്പെട്ട ഹെലിക്കോപ്ടറിന് പിന്നീട് എന്തു പറ്റി എന്ന ചെറിയൊരു അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഈ കുറിപ്പ്.

അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായ ബെൽ ടെക്സ്റ്റ്‌റോൺ കമ്പനി 1969 ൽ നിർമിച്ച ഈ ഹെലികോപ്ടർ കുറഞ്ഞത്, 2010 വരെ ഓസ്‌ട്രേലിയയിൽ പറക്കുന്നുണ്ടായിരുന്നു. 2010 ൽ ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ നടന്ന, ഫെസ്റ്റവൽ ഓഫ് ഫ്‌ലൈറ്റ്, ദ് വിന്റേജ് എക്‌സ്പീരിയൻസ് എയർഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴത്തെ ചിത്രമാണ് ചുവടെ.

കോളിളക്കത്തിന്റെ ഷൂട്ടിങ്ങിന് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യൻ റജിസ്‌ട്രേഷൻ മാറ്റി ഓസ്‌ട്രേലിയയുടേതാക്കിയിട്ടുണ്ട്. 2010 ൽ ഓസ്‌ട്രേലിയയിലെ എഎംടി ഹെലികോപ്‌ടേഴ്‌സ് എന്ന കമ്പനിയായിരുന്നു ഉടമസ്ഥർ. അവർ വാങ്ങുന്നത് 2000 ജൂലൈ രണ്ടിന്.

ഷോളാവരത്തെ അപകടത്തിനു ശേഷം ഇതിന്റെ ഉടമസ്ഥർ ആർക്കോ വിറ്റിട്ടുണ്ടാവണം. അതിനുശേഷം എത്ര കൈമറിഞ്ഞാണ് ഓസ്‌ട്രേലയയിൽ എത്തിയതെന്നും വ്യക്തമല്ല. എന്തായാലും പെയിന്റും ഡിസൈനുമൊക്കെ മാറ്റി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.

(ഫേസ് ബുക്കില്‍ കുറിച്ചത്‌)

# നടന്‍ ജയന്‍

80%
Awesome
  • Design

Comments are closed.