News in its shortest

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗില്‍ക്രിസ്റ്റിന് ഒരു ആരാധകന്റെ കുറിപ്പ്‌

185

വൈശാഖ് എം വി

ക്രിക്കറ്റിലെ വെടിക്കെട്ട്‌ ബാറ്റ്സ്മാൻമാരുടെ ലിസ്റ്റ് എടുത്താൽ ഭൂരിപക്ഷം ക്രിക്കറ്റ്‌ പ്രാന്തന്മാരുടെയും ചോയ്സ് സെവാഗ്, ജയസൂര്യ ,അഫ്രീദി എന്നായിരിക്കാം.പക്ഷെ തന്റെ അക്രമണോത്സുക ബാറ്റിംഗ് ശൈലി കൊണ്ടു വിസ്മയിപ്പിച്ച ഒരു ഓസ്‌ട്രേലിയൻ ഇതിഹാസം ആണ് ഗില്ലി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ആദം ഗിൽക്രിസ്റ്.

നേരിടുന്ന ആദ്യ പന്ത് മുതൽ എതിരാളിയുടെ മേൽ ആധിപത്യം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ആണ് എന്നെ ഒരു ഗില്ലി ആരാധകനായി മാറ്റിയത്. 1992 മുതലാണ് ഗിൽക്രിസ്റ് ആഭ്യന്തര ക്രിക്കറ്റിലേക്ക് കടന്നു വരുന്നത്. 1992-1993 കാലത്ത് ന്യൂ സൗത്ത് വെയില്സിന് വേണ്ടിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ ഗിൽക്രിസ്റ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

ക്രിക്കറ്റിലെ most deadly combo എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഗിൽക്രിസ്റ്-ഹെയ്ഡൻ കൂട്ടുകെട്ട്.ക്രിക്കറ്റ്‌ എന്നാൽ ഓസ്ട്രേലിയ എന്ന് പറയുന്ന ഒരു കാലത്തു, ഓസ്ട്രേലിയയെ അപകടകാരികൾ ആക്കുന്നതിൽ ഈ കൂട്ടുകെട്ട് വഹിച്ച പങ്കു ചെറുതല്ല.ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻമാരിൽ മുൻനിരയിലാണ് ഈ ഇടംകയ്യൻ വിക്കറ്റ് കീപ്പർ ബാറ്റസ്മാന്റെ സ്ഥാനം.

ഏകദിനത്തിലെയും ടെസ്റ്റിലെയും t20യിലെയും പ്രഹരശേഷി കൂടിയ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഗില്ലി.ടെസ്റ്റ്‌ ക്രിക്കറ്റിലെ വേഗം കൂടിയ സെഞ്ച്വറി നേടിയ ആദ്യ 5 പേര് എടുത്താൽ അതിൽ ആദം ഗിൽക്രിസ്റ് എന്ന പേര് ഉണ്ടായിരിക്കും (2006ൽ പെർത്തിൽ 57ബോളിൽ ),കൂടാതെ ടെസ്റ്റിൽ 100 സിക്സെറുകൾ നേടിയ 2 കളിക്കാരിൽ ഒരാളും ഗില്ലി തന്നെ(1. Brendon mccullam).അടുപ്പിച്ചുള്ള 3 ലോകകപ്പ് ഫൈനലുകളിൽ (1999, 2003, 2007) 50 റൺസോ അതിലധികമോ റൺസ് നേടിയ താരമാണ് ഗില്‍ക്രിസ്റ്റ്‌. 2007 ലോകകപ്പ് ഫൈനലിൽ അദ്ദേഹം നേടിയ 149 റൺസ് ക്രിക്കറ്റ്‌ ആരാധകർക്ക് ഒരു ബാറ്റിങ് വിരുന്നായിരുന്നു.

ഈ മൂന്നു ഫൈനലുകൾ കളിച്ച മൂന്നു കളിക്കാരിൽ ഒരാൾ ഗില്ലി ആണ്. പുറത്തായി എന്ന് സ്വയം ബോധ്യമുണ്ടായാൽ അമ്പയറുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ പവലിയനിലേക്ക് മടങ്ങുന്ന ഗില്ലിയുടെ വ്യക്തിത്വം മറ്റുള്ള കളിക്കാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു Gentleman of cricket എന്ന് നിസംശയം വിളിക്കാവുന്ന കളിക്കാരിൽ ഒരാൾ ആണ് ഗിൽക്രിസ്റ്. 2008ൽ ഇന്ത്യയോട് അവസാന മത്സരം കളിച്ചു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എങ്കിലും 2008 മുതൽ IPL ലെ നിറസാന്നിധ്യം ആയിരുന്നു ഈ മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ.

2008 മുതൽ ഡെക്കാൻ ചാർജർസിന്റെ താരമായിരുന്ന ഗില്ലി പിന്നീട് കിങ്‌സ് 11പഞ്ചാബിന് വേണ്ടിയും ജേഴ്‌സി അണിഞ്ഞു.ആദ്യ സീസണിൽ 2 വിജയം മാത്രമേ ഡെക്കാന് നേടുവാൻ സാധിച്ചുള്ളൂ.2009ൽ രണ്ടാം സീസണിൽ ക്യാപ്റ്റൻ സ്ഥാനം VVS ലക്ഷ്മണിൽ നിന്നും ഏറ്റെടുത്തു ഡെക്കാനെ ജേതാക്കളാക്കിയതു ഈ കപ്പിത്താനായിരുന്നു.

IPL ലെ player of the series ആയതും ഈ ഇടംകയ്യൻ ബാറ്റ്സ്മാൻ തന്നെ ആയിരുന്നു.IPL ലെ തന്റെ അവസാന മത്സരത്തിൽ ആദ്യ ഓവറിന്റെ ആദ്യ ബോളിൽ തന്നെ ഹർഭജൻ സിംഗിന്റെ വിക്കറ്റ് എടുത്തു ബോള് കൊണ്ടും വിസ്മയിപ്പിച്ചു ഗില്ലി തുടക്കകാലത്തു 12ആം നമ്പർ ജേഴ്‌സിയിൽ കളിച്ച ഗില്ലി പിന്നീട് 18ആം നമ്പറിൽ സ്ഥിരസാന്നിധ്യമായി.

18 എന്ന നമ്പർ ആദ്യം കേൾക്കുമ്പോൾ ഓർമവരുന്നത് ഈ ഇടംകയ്യൻ ബാറ്സ്മാനെ ആണ്.നന്ദി ഗില്ലി ഒരുപാട് ക്രിക്കറ്റ്‌ മുഹൂർത്തങ്ങൾ കൊണ്ട് ചെറുപ്പകാലം മനോഹരമാക്കിയതിന് എന്ന് ഒരു ഗില്ലി ആരാധകൻ

Comments are closed.