News in its shortest

777 ചാർളി review: ആ കേട്ടതും വായിച്ചതുമെല്ലാം തെറ്റി

അജയ് പള്ളിക്കര

സിനിമ ഇറങ്ങി കഴിഞ്ഞു ഒരുപാട് പേര് കരഞ്ഞു അല്ലെങ്കിൽ കണ്ണുനീരോടെ ഈ സിനിമ കണ്ട് കഴിഞ്ഞു പുറത്തിറങ്ങാൻ പറ്റുകയുള്ളു എന്നൊക്കെയുള്ള അഭിപ്രായങ്ങൾ വന്നിരുന്നു. അതെല്ലാം വെറുതെയായിരുന്നു എന്ന് സിനിമ കണ്ടപ്പോൾ മനസ്സിലായി

തിയേറ്ററിൽ റിലീസ് ചെയ്ത കന്നട സിനിമ 777 ചാർളി.കുറച്ചു ഭാഷകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.ഞാൻ കണ്ടത് തമിഴ് ആയിരുന്നു. അത്യാവശ്യം നല്ല ഡബ്ബിങ് തന്നെയായിരുന്നു.

സിനിമ ഒരുപാട് കാഴ്ച്ചകളും, ഒരുപാട് നിമിഷങ്ങളും, നല്ല മുഹൂർത്തങ്ങളും എല്ലാം നമുക്ക് തരുമ്പോഴും നമ്മളെ കൂടുതൽ ആഴത്തിൽ അത്‌ പതിക്കാനോ, നമ്മളെ ഇമോഷണലി connect ചെയ്യിപ്പിക്കാനോ സിനിമക്ക് കഴിയാതെ വന്നു.

എങ്കിലും അത്‌ മാറ്റി നിർത്തിയാൽ പോലും ഒരു നല്ല കാഴ്ച്ച സിനിമ നമുക്ക് സമ്മാനിക്കുമ്പോൾ കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരു നല്ല സിനിമയായി തന്നെയാണ് ചാർളി എനിക്ക് അനുഭവപ്പെട്ടത്.

ഓഫീസ് റൂം സിഗരറ്റ്, ഇഡലി, ബിയർ എന്നിങ്ങനെ നായകന്റെ ഏകാന്തമായ ജീവിത ശൈലിയിലും അതിൽ ആസ്വാധിച്ചും ദിവസവും ജീവിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ ജീവിതത്തിലേക്ക് ചാർളി എന്ന ഒരു നയ്ക്കുട്ടി കടന്ന് വരുകയും പിന്നീട് ഉണ്ടാകുന്ന കാഴ്ച്ചകളും പുതിയ ജീവിതത്തിന്റെ ഏടുകൾ തുറക്കുകയുമാണ് ചാർളി എന്ന സിനിമയിലൂടെ നമുക്ക് കാണിച്ചു തരുന്നത്.

ആദ്യമേ എടുത്ത് പറയാനുള്ളത് മ്യൂസിക് ആണ്. സിനിമയെ അവസാനം വരെ കൊണ്ടുപോകാൻ വളരെയധികം സഹായിച്ചത് മ്യൂസിക് ആണ്. ഓരോ സന്ദർഭത്തിന് അനുസരിച്ചു പാട്ടുകളും background ഇട്ടുകൊണ്ട് ഒരു യാത്രയെ വളരെ മനോഹരമാക്കി കാണിച്ചു തന്നു.

ഒപ്പം അഭിനയങ്ങളും എടുത്ത് പറയാം.

silver leaf psc academy kozhikode, silver leaf psc academy calicut, best psc coaching center kozhikode, kozhikode psc coaching, kozhikode psc coaching center contact,

പ്രത്യേകിച്ച് നായയുടെ. കാരണം സിനിമ റിലീസ് ആയതിനു ശേഷം ഒരു ഫോട്ടോ എടുക്കാൻ വേണ്ടി പാട് പെടുന്ന ഒരു വീഡിയോ കണ്ടിരുന്നു ഒരു ഫോട്ടോക്ക് അത്ര മാത്രം ബുദ്ധിമുട്ടിട്ടുണ്ടെങ്കിൽ ഒരു സിനിമ എടുക്കാൻ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാകും.

കഥയും, സംവിധാനവും പറഞ്ഞു പോകാതെ പറ്റില്ല. അത്രക്കും നന്നായി ആ നായയെ വെച്ച് ഒരു നല്ല കഥ നമ്മളിലെക്ക്‌ നല്ല കാഴ്ച്ചകളോടെ ഒരു traveling Vlog പോലെ നമുക്ക് കാണിച്ചു തന്നു. ആ യാത്രയിൽ ഒരുപാട് കാര്യങ്ങളും നമ്മെ പഠിപ്പിച്ചു ചിന്തിപ്പിച്ചു.

അതെല്ലാം നല്ല രീതിയിൽ എടുക്കാൻ സംവിധായകനും അണിയറക്കാർക്കും കഴിഞ്ഞിട്ടുണ്ട്.

സിനിമ തുടങ്ങിയതും പിന്നീട് നായ വരുന്നതും അതിന്റെ കളിയും തമാശയും ഒപ്പം ഇമോഷണൽ സീനുകളും എല്ലാം കാണുമ്പോഴും നെഗറ്റീവ് ആയി തോന്നിയത് ആ ഇമോഷണൽ സീനുകളെ അല്ലെങ്കിൽ കഥയും സിനിമയും കാണുന്നു എന്നതിലുപരി കൂടുതൽ ആഴത്തിൽ നമ്മളിലേക്ക് എത്തിക്കണോ, ആ ഫീൽ നമ്മുടെ ഫീൽ ആക്കിമാറ്റാനോ കഴിയാതെ വരുന്നു. അത്‌ വലിയൊരു പോരായ്മയായി കാണുന്നു. അത്‌ നമ്മളിലേക്ക് എത്തിയാൽ മാത്രമല്ലെ നമുക്കും അതേ ഫീൽ വരുകയും കരയുകയുമൊള്ളൂ. അത്തരം ഒന്നും കാണാൻ ആയില്ല. എല്ലാം കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു.

മാത്രവുമല്ല അവസാനം ആയപ്പോഴേക്കും ഇത്തിരി ഓവർ ആയ പോലെയൊക്കെ തോന്നി. പ്രത്യേകിച്ച് നായയുടെ സീനൊക്കെ.

നല്ല സീനുകൾ ഒരുപാട് സിനിമയിൽ കാണാം. ചാർളി എന്ന നായനെ പോലെ നമുക്കും ഒരു നായ വേണം അതിനെ വളർത്തണം എന്ന് തോന്നാം, ഒരു യാത്ര പോകണം എന്ന് തോന്നാം. ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണം എന്ന് കാണാം. അങ്ങനെ സിനിമ നമ്മളോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു വെക്കുന്നുമുണ്ട്.

സിനിമ ഇവിടെ അവസാനിക്കുന്നില്ല. പുതിയൊരു ചാർളി പിറവിയെടുത്തു കഴിഞ്ഞു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. അതിനുള്ള scop ഒക്കെ ഉണ്ട് അത്‌ ഈ പറഞ്ഞ നെഗറ്റീവ് മാറ്റി നിർത്തി നമുക്ക് തരാൻ കഴിഞ്ഞാൽ കണ്ണും പൂട്ടി സന്തോഷത്തോടെ സങ്കടത്തോടെ സംതൃപ്തിയോടെ തിയേറ്ററിൽ നിന്നും ഇറങ്ങി വരാം.

777 ചാർളി review: ആ കേട്ടതും വായിച്ചതുമെല്ലാം തെറ്റി