News in its shortest

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍


സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും ദിനംപ്രതി മികവുറ്റതായി മാറുന്നുണ്ടെങ്കിലും ഏറെനേരം ചാര്‍ജ്ജ് നില്‍ക്കുന്ന ബാറ്ററിയെന്നത് ഇനിയും ഒരു സ്വപ്‌നം മാത്രമാണ്. നമ്മുടെ ജീവിതം സ്മാര്‍ട്ട് ഫോണുകളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ബാറ്ററിയിലെ ചാര്‍ജ്ജ് എന്നത് ഏറെ നിര്‍ണായകമാണ്. അത്തരമൊരു സാഹചര്യത്തില്‍ പവര്‍ ബാങ്ക് നമ്മുടെ സഹായത്തിന് എത്തുന്നു.

പവര്‍ ബാങ്കുകള്‍ നമ്മുടെ ഫോണ്‍ ചാര്‍ജ്ജ് തീര്‍ന്ന് ഓഫാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നു. ഏറെ ആവശ്യക്കാരുള്ളതിനാല്‍ പുതിയ പവര്‍ ബാങ്ക് ഉത്പാദകര്‍ രംഗത്തെത്തുന്നുണ്ട്. അതിന്റെ ഫലമായി പല വലിപ്പത്തിലും നിറത്തിലും കപ്പാസിറ്റിയിലുമുള്ള പവര്‍ ബാങ്കുകള്‍ വിപണിയില്‍ ലഭ്യാണ്.

തെരഞ്ഞെടുക്കാന്‍ ഏറെയുള്ളതിനാല്‍ വാങ്ങാനെത്തുന്നവര്‍ ആശയക്കുഴപ്പത്തിലാകുന്നത് സ്വഭാവികം മാത്രം. അതിനാല്‍ പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ കപ്പാസിറ്റിയുടെ ഇരട്ടി കപ്പാസിറ്റിയുള്ള പവര്‍ ബാങ്ക് വാങ്ങുക, പവര്‍ ബാങ്കിന്റെ ഗുണനിലവാരം, പവര്‍ പോയിന്റുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ചാര്‍ജ്ജിന്റെ അളവ് കാണിക്കുന്ന എല്‍ഇഡി സൂചകങ്ങള്‍, ബ്രാന്‍ഡ് നെയിം, ഉന്നത നിലവാരമുള്ള ലിഥിയം-പോളിമര്‍ ബാറ്ററിയുള്ള പവര്‍ ബാങ്ക് വാങ്ങിക്കുക, ആംപിയര്‍ കൗണ്ട്, കേബിളിന്റെ ഗുണനിലവാരം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഗാഡ്‌ജെറ്റ്‌സ്‌നൗ.കോം

പവര്‍ബാങ്ക് വാങ്ങുന്നതിന് സന്ദര്‍ശിക്കുക: ആമസോണ്‍.ഇന്‍

Comments are closed.