News in its shortest

ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 40 ശതമാനവും ഏഷ്യയില്‍ നിന്ന്, ഏഴെണ്ണം ഇന്ത്യയുടേത്‌

കമ്പനികളുടെ 2016-ലെ വരുമാനം അനുസരിച്ച് തയ്യാറാക്കിയ ആഗോള ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ പട്ടികയില്‍ ഏഷ്യക്ക് നേട്ടം. ഏറ്റവും കൂടുതല്‍ കമ്പനികള്‍ പട്ടികയില്‍ ഇടം പിടിച്ചത് ഏഷ്യയില്‍ നിന്നാണ് 197 കമ്പനികള്‍. 40 ശതമാനത്തോളം വരുമിത്. വടക്കേ അമേരിക്കയില്‍ നിന്നും 145 ഉം യൂറോപ്പില്‍ നിന്ന് 143 ഉം കമ്പനികളുണ്ട്. എങ്കിലും രാജ്യങ്ങളുടെ പങ്ക് നോക്കുമ്പോള്‍ അമേരിക്ക തന്നെയാണ് മുന്നില്‍. 132 കമ്പനികളുണ്ട് അമേരിക്കയില്‍ നിന്നും ഈ പട്ടികയില്‍. ചൈനയാണ് രണ്ടാമത്,109 എണ്ണം. ഇന്ത്യയില്‍ നിന്ന് ഏഴ് കമ്പനികള്‍ ഇടം പിടിച്ചുവെങ്കിലും ആദ്യ 200-ല്‍ ഉള്ളത് ഒരു കമ്പനി മാത്രം. ഇന്ത്യന്‍ ഓയില്‍. 168-ാം സ്ഥാനത്ത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ

Comments are closed.