News in its shortest

12th Man: എനിക്കേറെ ഇഷ്ടപ്പെട്ടത്‌ ഈ താരത്തിന്റെ പ്രകടനം; ഒരു ആരാധകന്റെ കുറിപ്പ്‌

അജ്മല്‍ നിഷാദ്‌

HIGHLY UNDER RATED PERFOMER

ഒരുപക്ഷെ ഈ ഇൻഡസ്ട്രിയിൽ അധികം ഉപയോഗിക്കാത്തത് കൊണ്ടുമാകും. കൊടുക്കുന്ന റോളിന് 100% ഗ്യാരണ്ടി ഉറപ്പുള്ള പെർഫോമർ അതാണ് Sshivada 😍കഴിഞ്ഞ പതിറ്റാണ്ടില്‍ ഞാൻ ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കണ്ട ഒരു പ്രൊപോസൽ സീനുണ്ട്, കല്യാണി സുധിയോട് തന്റെ ഇഷ്ടം പറയുന്നൊരു സീൻ.

ഇത്ര ഒക്കെ സിംപിൾ ആണോ പ്രൊപോസൽ സീൻ എന്ന് പലപ്പോളും അത്‌ കാണുമ്പോൾ തോന്നി പോകാറുണ്ട്. “സു സു സുധി വാത്മീകം ” അത്രമേൽ പ്രിയപ്പെട്ടത് ആകുന്നതിൽ ജയസൂര്യ യോളം പങ്ക് ഇവർക്കുമുണ്ട്.

കല്യാണി പലപ്പോളും സുധിക്ക് മുകളിൽ നിന്നു എന്ന് തോന്നിയിട്ടുണ്ട്, അത്ര അനായാസം ആയാണ് ഇവർ ആ വേഷം ചെയ്തു വെച്ചേക്കുന്നത്അധെ കണ്കൾ ലെ പെർഫോമൻസ് ഒക്കെ ടോപ് ലെവൽ എന്നെ വിശേഷിപ്പിക്കാൻ ആകു, അതിലെ തന്തിരാ സോങ് കേൾക്കുമ്പോൾ ഒക്കെ മനസ്സിൽ ഇവരുടെ രൂപം ആണ് ഓടിയെത്തുക..

ഫേസ്ബുക്കില്‍ കുറിച്ചത്‌

മുഴുവൻ കണ്ടിട്ടില്ല എങ്കിലും nedunchalai ലെ ഇവരുടെ പെർഫോമൻസ് കുറച്ചു ഒക്കെ കണ്ടിട്ടുണ്ട്, അതിലും കിടു ആയിരുന്നുഇതൊക്ക ഇപ്പോൾ പറയാൻ കാരണം ഇന്നു ജീത്തു ജോസഫ് ലാലേട്ടൻ കൂട്ടുകേട്ടിലെ 12TH MAN കണ്ടു, ആ സിനിമയിൽ ഉള്ള മുഴുവൻ താരങ്ങളെ, അത് ലാലേട്ടനെ ഉൾപ്പെടെ എടുത്തു വെച്ച് നോക്കിയാലും പെർഫോമൻസ് വൈസ് ഒരു അനായാസത ശിവദാ മുരളിയിൽ കാണാൻ ആകും,

മുഖത്ത് സെക്കണ്ടുകൾ കൊണ്ട് മാറി വരുന്ന ഭാവങ്ങൾ ഒക്കെ 👍👍, ഭർത്താവിനോടു വിവിധ ഘട്ടങ്ങളിൽ തോന്നുന്ന വികാരങ്ങൾ ഒക്കെ അതിപ്പോ സ്നേഹം ആയാലും പുച്ഛം ആയാലും ദേഷ്യമായാലും എത്ര കിടു ആയി ആണ് അവർ ചെയ്തു വെച്ചേക്കുന്നത് ആദ്യമായി കാണുന്നത് ലിവിങ് ടുഗെതർ എന്ന ചിത്രത്തിൽ ആണ്, ആ സിനിമ രണ്ടാമത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല കഥ എന്താണെന്ന് പോലും ഓർമയില്ല പക്ഷെ അന്ന് മുതൽ ശ്രദ്ധിച്ചു തുടങ്ങിയ മുഖമാണ്.

നല്ലൊരു ആര്ടിസ്റ് ആണ് ഹൈലി അണ്ടർ റേറ്റഡ്ടൈപ് കാസ്റ് ചെയപെടതിരിക്കുക എന്നത് ആണ് ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്ന്, ഒരേ തരത്തിൽ ഉള്ള റോളുകൾ തുടർച്ചയായി തിരഞ്ഞു എടുക്കുന്നവർക്കിടയിൽ പോലും ഇവർ വ്യത്യസ്ത ആണെന്ന് തോന്നിയിട്ടുണ്ട്.

എന്തായാലും വ്യത്യസ്ത വേഷങ്ങളിൽ മലയാളത്തിലെ പ്രഗർഭരായ സംവിധായകർ ഇനിയും ഒരുപാട് ശിവദയെ ഉപയോഗിക്കട്ടെ, അതിനുള്ള കാലിബർ അവർക്ക് ഉണ്ട്. അത്‌ അവർ തന്നെ പലപ്പോളും തെളിയിച്ചതുമാണ്12TH MAN ഇൽ പെർഫോമൻസ് ഏറ്റവും ഇഷ്ടമായത് ഇവരുടെ ഡോക്ടർ നയനയെ ആണ്, ലാലേട്ടനെക്കാൾ ഏറെ.

ഫേസ്ബുക്കില്‍ കുറിച്ചത്‌

12th Man: എനിക്കേറെ ഇഷ്ടപ്പെട്ടത്‌ ഈ താരത്തിന്റെ പ്രകടനം; ഒരു ആരാധകന്റെ കുറിപ്പ്‌
80%
Awesome
  • Design